കുവൈത്തു സിറ്റി:    കുവൈത്തില്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ എംബസി ഒരാഴ്ച കൂടി അടച്ചിടുന്നു.

കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി മാര്‍ച്ച്  പതിനൊന്നു വരെ അടച്ചിടുന്നതിന് തീരുമാനിച്ചതായി എംബസ്സി വാര്‍ത്താ കുറുപ്പില്‍ അറിയിച്ചു.

നേരത്തെ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയ നിര്‍ദേശമനുസരിച്ചാണ് മാര്‍ച്ച് രണ്ടു മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചത്.

അതേസമയം മുന്‍കൂട്ടിയുള്ള അപ്പോയിന്റ്മെന്റുകളുടെ അടിസ്ഥാനത്തില്‍ അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
അടിയന്തിര കോണ്‍സുലര്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷ cons1.kuwait@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാമെന്നും എംബസി അറിയിച്ചു.
കൂടാതെ എംബസ്സിയുടെ മൂന്ന്പാ.സ്പോര്‍ട്ട്.  കേന്ദ്രങ്ങളിലും  സേവനങ്ങള്‍ തുടരുന്നതാണ്.