കുവൈത്ത് സിറ്റി : കുവൈത്തും ഇന്ത്യയും സംയുക്തമായി തുടരുന്ന ജോയിന്റ് വര്‍ക്കിങ്ങ് ഗ്രൂപ്പിന്റെ ഏഴാമത് യോഗം ഓണ്‍ലൈനായി സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യന്‍ എംബസ്സി പ്രതിനിധികളും, ഇന്ത്യന്‍ ഓവര്‍സീസ് അഫയര്‍ ജോയിന്റ് സെക്രട്ടറി അബ്ബാഗണി രാമു എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും, കുവൈത്തിലെ കോണ്‍സുലര്‍ വിദേശകാര്യ സഹമന്ത്രി മിഷല്‍ ഇബ്രാഹിം അല്‍ മുദാഫ്,കൂടാതെ കുവൈത്ത് ആഭ്യന്തര-മാന്‍പവര്‍ അതോറിറ്റി തുടങ്ങിയ ഉന്നത സര്‍ക്കാര്‍ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

ഇന്ത്യ, കുവൈത്ത് ജോയന്റ് വര്‍ക്കിങ് ഗ്രൂപ്പിന്റെ ഏഴാമത് യോഗത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുടുരുന്ന സംയുക്ത പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ഓവര്‍സീസ് ഇന്ത്യന്‍ അഫയര്‍ ജോയന്റ് സെക്രട്ടറി അബ്ബാഗണി രാമുവും ഇന്ത്യന്‍ എംബസ്സി പ്രതിനിധികളും കുവൈത്തില്‍ നിന്നും കോണ്‍സുലര്‍ വിദേശകാര്യ സഹമന്ത്രി മിഷ്അല്‍ ഇബ്രാഹിം അല്‍ മുദഫ്, കൂടാതെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം, മാന്‍പവര്‍ അതോറിറ്റി, ഗാര്‍ഹികത്തൊഴിലാളി റിക്രൂട്ട്‌മെന്റ് വകുപ്പ് തുടങ്ങിയവയിലെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ സജീവമായി ഇടപെട്ടു.

ഗാര്‍ഹികത്തൊഴിലാളികള്‍, ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍, മറ്റ് ഇന്ത്യന്‍ തൊഴിലാളികള്‍ എന്നിവരുടെ വിഷയങ്ങളും  നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെവേഗത്തിലുള്ള മടക്കവും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അതോടൊപ്പം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ കുവൈത്ത് സന്ദര്‍ശന വേളയില്‍   ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണപത്രം നടപ്പാക്കുന്നത് വേഗത്തിലാക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.