കുവൈത്ത് സിറ്റി : ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്കുള്ള അമിത വിമാന നിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് ഭാരവാഹികള്‍ നിവേദനം നല്‍കി. 

പാലക്കാട് പാര്‍ലമെന്റ മെമ്പര്‍ വി.കെ.ശ്രീകണ്ഠനും കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിനും നിവേദനം നല്‍കിയതായി പല്‍പക് പ്രസിഡന്റ് പ്രേംരാജും ജനറല്‍ സെക്രട്ടറി ജിജു മാത്യുവും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നിവേദനം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വി.കെ.ശ്രീകണ്ഠന്‍ എംപി അടിയന്തര ഇടപെടല്‍ ആവശ്യപെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. നിരക്കു കുറയ്ക്കുന്നതിന് വേണ്ടി അടിയന്തിരമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മന്ത്രിയ്ക്ക് അയച്ച സന്ദേശത്തില്‍ ശ്രീകണ്ഠന്‍ ആവശ്യപെട്ടു.