കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൊവ്വാഴ്ച്ച മുതല്‍ സജീവമായി. ഇന്ത്യയില്‍ നിന്നും ചെവ്വാഴ്ച്ച കുവൈത്തിലെത്തിയത് 7 വിമാന സര്‍വീസുകള്‍ ആണ്. ഇന്ത്യന്‍ വിമാന കമ്പനികള്‍ കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് സജീവമാകുന്നത്തോടെ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറയുമെന്ന് ട്രാവല്‍ ഏജന്‍സികള്‍.

മുംബൈയില്‍ നിന്നും ചെന്നൈയില്‍ നിന്നും കുവൈത്ത് എയര്‍വേസും, അഹമ്മദാബാദില്‍ നിന്നും ഇന്ത്യാ ഗോയും, കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും, ഡല്‍ഹിയില്‍ നിന്നും ജസീറ എയര്‍വേസും, ഇന്ത്യയില്‍ നിന്നും കുവൈത്തിലെത്തി. 

അതേസമയം ഇന്ത്യയില്‍നിന്ന് കുവൈത്തിലേക്കുള്ള വിമാന സര്‍വിസുകള്‍ ചൊവ്വാഴ്ച മുതല്‍ സജീവമായതോടെ  എയര്‍ ഇന്ത്യ എക്‌സ്പ്രസ് കുവൈത്തിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍നിന്നും ബുധന്‍, വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ കോഴിക്കോട്ടുനിന്നുമാണ് സര്‍വിസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ഏകദേശം 250 ദീനാര്‍ അതായത്  60,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച കൊച്ചിയില്‍നിന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആദ്യ സര്‍വീസ്. കുവൈത്ത് എയര്‍വേസ് ചൊവ്വാഴ്ച ചെന്നൈയില്‍നിന്നുമാണ് ആദ്യവിമാനം.

എന്നാല്‍ കുവൈത്ത് എയര്‍ വേയ്സ് ടിക്കറ്റ് നിരക്ക് 500 ദീനാറിന് മുകളിലാണ്. കുവൈത്ത് എയര്‍വേസ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൊച്ചിയില്‍നിന്നും ഡല്‍ഹിയില്‍നിന്നും വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വിസ് നടത്തുന്നതോടെ നിലവിലുള്ള ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.