മസ്‌കത്ത്: ഡിസംബര്‍ നാല് മുതല്‍ 29 വരെ തൊഴില്‍, താമസ നിയമ ലംഘനങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ 246 വിദേശികളെ മാനവവിഭവ മന്ത്രാലയം നാടുകടത്തി.

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. കഴിഞ്ഞ മാസം പിടിയിലായ വിദേശ തൊഴിലാളികളെ വിവിധ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ചാണ് നാടുകടത്തിയത്.

Content Highlights; Illegal immigrants arrested, deported from Oman