കുവൈത്ത് സിറ്റി: കുവൈത്ത് തണുത്തു വിറക്കുന്നു. ഏതാനും ദിവസങ്ങളായി അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറഞ്ഞു. വരും ദിവസങ്ങളിലും താപ നില ഇനിയും കുറയാന്‍ സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്ര മുന്നറിയിപ്പ്.
അതിശക്തമായി വീശുന്ന വടക്ക് പടിഞ്ഞാറന്‍ സൈബീരിയന്‍ കാറ്റാണ് താപനില ഗണ്യമായി കുറക്കുന്നതിന് ഇടയാക്കിയത്. ആഞ്ഞടിക്കുന്ന കാറ്റിന്റെ വേഗത ഇനിയു വര്‍ധിക്കാനിടയുണ്ടെന്നും താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥ നിരീകഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
മരു പ്രദേശങ്ങളില്‍ താപനില 0. സെല്‍ഷ്യസില്‍ തുടരുമെന്നും പകല്‍ സമയങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് കഴിഞ്ഞ രണ്ടു വര്ഷത്തേതില്‍ നിന്നും കുറയുമെന്നും മുന്നറിയിപ്പ്.
അതേസമയം ശക്തമായി കാറ്റ് വീശുന്നതോടൊപ്പം പൊടികാറ്റിനും മൂടല്‍ മഞ്ഞിനും ഇടയാകും. വാഹനമോടിക്കുന്നവരും കാല്‍ നട യാത്രക്കാരും വേണ്ട മുന്‍ കരുതല്‍ എടുക്കണമെന്നും, തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാതെ പുറത്തു സഞ്ചരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയത്തിന്റ മുന്നറിയിപ്പ്.
അടിയന്തിര ഘട്ടങ്ങളില്‍ സുരക്ഷ സഹായത്തിനു 112 ഹോട്ട് ലൈന്‍ നമ്പറിലോ 1880888 നമ്പറിലോ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടാവുന്നതാണ്.
Content Highlights: heavy cold in Kuwait