കുവൈറ്റ് സിറ്റി :കുവൈത്തിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്റെ വനിതകളുടെ കൂട്ടായ്മയായ ഫോക്ക് വനിതാവേദി 2021 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴി നടന്ന ജനറല്‍ ബോഡിയില്‍ നൂറിലധികം വനിതകള്‍ പങ്കെടുത്തു.
ചെയര്‍ പേഴ്‌സണ്‍ രമ സുധീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫോക്ക് പ്രസിഡന്റ് ബിജു ആന്റണി മീറ്റിംഗ് ഉല്‍ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ സജിജ മഹേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രെഷറര്‍ ഷംന വിനോജ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ജനറല്‍ ബോഡി യോഗം ചെയര്‍ പേഴ്‌സണ്‍ ആയി രമ സുധിര്‍, ജനറല്‍ കണ്‍വീനര്‍ - ബിന്ദു രാജീവ്, ട്രെഷറര്‍ - ശ്രീഷ ദയാനന്ദന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ - മിനി മനോജ് , ജോയിന്റ് കണ്‍വീനര്‍, കവിത പ്രണീഷ് - ജോയിന്റ് ട്രെഷറര്‍ - സജിജ മഹേഷ് എന്നിവരെയും 14 ഏരിയ കോര്‍ഡിനേറ്റര്‍സിനേയും , 16 എക്‌സിക്യൂട്ടീവ്‌സ്‌നെയും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി സലിം എം എന്‍,ഫോക്ക് ട്രെഷറര്‍ മഹേഷ് കുമാര്‍, വൈസ് പ്രസിഡന്റ്മാരായ സാബു ടി വി , ബാലകൃഷ്ണന്‍, വിനോജ് കുമാര്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി ലിജീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ജനറല്‍ കണ്‍വീനര്‍ ബിന്ദു രാജീവ് നന്ദി രേഖപ്പെടുത്തി.