കുവൈത്ത് സിറ്റി: പ്രളയത്തില്‍ വീട് നഷ്ടപെട്ട പാലക്കാട് നെന്മാറ അയിലൂര്‍ പഞ്ചായത്തിലെ കനകത്തിനും കുടുംബത്തിനും പാലക്കാട് പ്രവാസി അസ്സോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്) നിര്‍മ്മിച്ച സ്‌നേഹഭവനത്തിന്റെ താക്കോല്‍ കൈമാറി. 

പല്‍പക് സ്‌നേഹഭവനത്തിന്റെ ഉദ്ഘാടനം എം.പി രമ്യ ഹരിദാസ് നിര്‍വഹിച്ചു. എം.എല്‍.എ കെ.ബാബു താക്കേല്‍ കൈമാറി. പല്‍പക് പ്രസിഡന്റ് പി. എന്‍. കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പല്‍പക് ചാരിറ്റി സെക്രട്ടറി സക്കീര്‍ ഹുസൈന്‍  അയിലൂര്‍ പഞ്ചായത്ത് പ്രസിഡന്റ അഡ്വ. കെ.സുകുമാരന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.എം.ഷാജഹാന്‍, അനിത, മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ഗോപാലകൃഷ്ണന്‍, കെ.ജി. എല്‍ദോ, പല്‍പക് മുന്‍ അംഗം പ്രദീപ് എന്നിവര്‍ സംസാരിച്ചു.