കുവൈത്ത്‌സിറ്റി: കുവൈത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 32 വെയര്‍ ഹൗസുകള്‍ അഗ്‌നിശമന വകുപ്പ് അടപ്പിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് സുലൈബിയ അഗ്രികള്‍ച്ചര്‍ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന മുപ്പത്തിരണ്ട് വ്യത്യസ്ത വെയര്‍ ഹൌസ് സ്റ്റോറുകളാണ് അഗ്‌നിശമന വകുപ്പ് അടച്ചുപൂട്ടിയത്.
നിയമം ലംഘിച്ചും പൊതുസുരക്ഷയ്ക്കും പരിസ്ഥിതി സുരക്ഷയ്ക്കും ഹാനികരമായും പ്രവര്‍ത്തിക്കുന്ന സ്റ്റോറുകളാണ് അഗ്‌നിശമന വിഭാഗം അടപ്പിച്ചത്. എണ്ണ, ടയര്‍, മരം, ഉയര്‍ന്ന സ്‌ഫോടക സ്വഭാവമുള്ള വസ്തുക്കള്‍ എന്നിവ ശേഖരിച്ചിരുന്ന വെയര്‍ ഹൗസുകള്‍ ആണ് അടപ്പിച്ചതെന്നു പബ്ലിക് ഫയര്‍ഫോഴ്‌സ് ഫോര്‍ പ്രിവന്‍ഷന്‍ സെക്ടര്‍ ഡെപ്യൂട്ടി ചീഫ് മേജര്‍ ഖാലിദ് അബ്ദുല്ല ഫഹദ് പറഞ്ഞു.
കുവൈത്തു ആഭ്യന്തരമന്ത്രാലയം, കുവൈത്ത് മുന്‍സിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ അഫേഴ്‌സ്, ഫിഷ് റിസോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിക്കുന്ന വെയര്‍ ഹൗസ് സ്റ്റോറുകള്‍ ജനറല്‍ ഫയര്‍ഫോഴ്‌സ് നിരീക്ഷിച്ചതും തുടര്‍ന്ന് കര്‍ശന നടപടി സ്വീകരിച്ചതുമെന്നും പൊതു ജന വിഭാഗം അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Fire department closed 32 warehouses that violated safety standards in Kuwait