കുവൈത്ത് സിറ്റി :  പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് സ്ഥാപക അംഗവും നിലവിലെ മീഡിയ സെക്രട്ടറിയുമായ , കുവൈറ്റ് പ്രതിരോധ വകുപ്പു ഉദ്യോഗസ്ഥനുമായിരുന്ന അലക്‌സ് കുട്ടി ഫിലിപ്പോസിനു യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയില്‍ സൂമില്‍ കൂടിയ  മറ്റിംഗില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യൂ സ്വാഗതം ആശംസിച്ചു.

 ജോയ് ജോണ്‍ തുരുത്തിക്കര   ഓഡിറ്റര്‍ ലാജി ജേക്കബ്ബ്, വൈസ് പ്രസിഡന്റ് ഡോക്ടര്‍ സുബു തോമസ്, സെക്രട്ടറിമാരയ റെജി മത്തായി, ജയന്‍ സദാശിവന്‍. പ്രമീള്‍ പ്രഭാകരന്‍, വനിത വേദി കണ്‍വീനര്‍ റീനി ബിനോയ് . ജോ: ട്രഷറര്‍ സലില്‍ വര്‍മ്മ. വര്‍ഗ്ഗീസ് വൈദ്യന്‍. സജിമോന്‍, മത്തായി പാപ്പച്ചന്‍.റെജി അച്ചന്‍ കുഞ്ഞു, അനി ബാബു, രതീഷ് രാജന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.