കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ കുവൈറ്റ്, വാക്സിനേഷനും ആവശ്യകതയും എന്ന വിഷയത്തെ സംബന്ധിച്ച് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിച്ചു. ഏപ്രില്‍ 30 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക്  കോഴിക്കോട് ജില്ലാ അസോസിയേഷന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ലൈവ് സംഘടിപ്പിച്ചത്.

കേരളത്തില്‍ ആദ്യമായി നിപ്പ വൈറസ് നിര്‍ണയം നടത്തിയതിലൂടെ പ്രശസ്തനായ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ആന്‍ഡ് ചീഫ്  ഡോ: അനൂപ് കുമാര്‍ എ.എസ് ആണ് വിഷയം അവതരിപ്പിച്ചത്. കോവിഡ് 19 രോഗത്തെകുറിച്ചും അതിന്റെ വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും അദ്ദേഹം കൃത്യമായ മറുപടിനല്‍കി. നിരവധിപേര്‍ ഫേസ്ബുക് ലൈവില്‍ പങ്കെടുത്തു.