കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി.പത്തനംതിട്ട പുതുശ്ശേരി കല്ലൂപ്പാറ മുണ്ടകകുളത്തു മലയില്‍ വീട്ടില്‍ സുനില്‍ തോമസ് (51) ആണ് മരിച്ചത്.

അബ്ബാസ്സിയയിലെ ഗ്യാരജില്‍ എ സി മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്നു.ഭാര്യ: ബിനു,  മക്കള്‍: സ്‌നേഹ,അന്‌സു, സോനാ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.