കുവൈത്ത് സിറ്റി :  കുവൈത്തില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു.ആലപ്പുഴ കായംകുളം ചൂനാട് സ്വദേശി കിണര്‍ വിളയില്‍ വീട്ടില്‍ നസിര്‍ അബ്ദുല്‍ അസ്സീസ് (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.കുവൈത്തിലെ ഹെമ്പല്‍ കമ്പനി ജീവനക്കാരനായിരുന്നു.

ഭാര്യ: റസീന,  മക്കള്‍: മുഹമ്മദ് ഹാഷിക്, അനീഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നു.