കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈദ് അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാലു ചൊവ്വാഴ്ച മുതല്‍ വാരാന്ത്യ അവധി ഉള്‍പ്പെടെ ശനിയാഴ്ച വരെയാണു പൊതു അവധി.
ജൂണ്‍ മൂന്നിന് തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കിലും ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് കുവൈത്ത് സിവില്‍ കമ്മീഷന് പുറപ്പെടുവിച്ച് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇതോടെ വാരാന്ത്യ അവധി ദിനങ്ങളായ ജൂണ്‍ ഏഴിന് വെള്ളിയാഴ്ചയും ജൂണ്‍ എട്ട് ശനിയാഴ്ചയും അടക്കം ആകെ അഞ്ചു ദിവസം അവധി ലഭിക്കും. ജൂണ്‍ ഒമ്പത് ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിനം ആരംഭിക്കും.
Content Highlights: Eid al Ftr Holly day Kuwait