കുവൈത്ത് സിറ്റി : കുവൈത്തിന്റെ തെക്കു പടിഞ്ഞാറന്‍ മേഖലയിലെ അല്‍-മനഖീഷ് പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

വ്യാഴാഴ്ച രാവിലെ  കുവൈത്ത് സമയം 9 :27 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് കുവൈറ്റ് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്ക് (കെഎന്‍എസ്എന്‍) മേധാവി ഡോ. അബ്ദുല്ല അല്‍ എന്‍സി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 14 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Content highlight: Earthquake With Magnitude 3.0 Strikes Kuwait