കുവൈത്ത് സിറ്റി :കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ പത്തുമണിയോടെ കുവൈത്തില്‍ നിന്നും 250 കിലോ മീറ്റര്‍ അകലെ ബുഷേഹേര്‍ പ്രദേശത്താണ് 5.9 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്.

ഇറാനിലെ ബുഷേഹാര്‍ പ്രവിശ്യയ്ക്ക് സമീപം ഉണ്ടായ ഭൂകമ്പത്തിന്റെ പ്രത്യാഘാതമാണ് കുവൈത്തില്‍ അനുഭവപ്പെട്ടത്.യൂറോ മെഡിറ്ററെനിയന്‍ സീസ്മോളജിക്കല്‍ സ്ഥാപനമാണ് ഇറാനിലെ ഭൂകമ്പം സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തു വിട്ടത്.ഭൂകമ്പത്തെ തുടര്‍ന്നു നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.