കുവൈത്ത്‌സിറ്റി: സാരഥി കുവൈറ്റ് നിറക്കൂട്ട് 2021 എന്ന പേരില്‍ ചിത്രരചന മത്സരം സംഘടിപ്പിച്ചു. അംഗങ്ങളുടേയും കുട്ടികളുടെയും ചിത്രകലാവാസനകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി സാരഥി സെന്‍ട്രല്‍ കമ്മറ്റിയും സാരഥി അബ്ബാസിയ ഈസ്റ്റ് യൂണിറ്റും സംയുക്തമായാണ് കളര്‍ പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്ങ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
സാരഥി കുവൈറ്റിന്റെ 14 പ്രാദേശിക സമിതികളില്‍നിന്നുമുള്ള അംഗങ്ങളും കുട്ടികളും കുവൈറ്റില്‍ നിന്നും നാട്ടില്‍ നിന്നുമായി മത്സരത്തില്‍ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പൂര്‍ണമായും ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച നിറക്കൂട്ട് മത്സരത്തില്‍ പ്രായപരിധി കണക്കാക്കിയുള്ള അഞ്ച് വിഭാഗങ്ങളില്‍ നിന്നുമായി 250 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
ദൈവദശകാലപനത്തോടെ തുടങ്ങിയ നിറക്കൂട്ട് 2021 ല്‍ എട്ട് വിഭാഗങ്ങളിലെ മത്സരങ്ങള്‍ സാരഥിയുടെ വിവിധ നേതാക്കള്‍ ഒരേ സമയം നിര്‍വ്വഹിച്ചു.പ്രസിഡന്റ് സജീവ് നാരായണന്‍, ജനറല്‍ സെക്രട്ടറി ബിജു.സി.വി., ട്രഷറര്‍ രജീഷ് മുല്ലക്കല്‍, ട്രസ്റ്റ് ചെയര്‍മാന്‍ സുരേഷ്.കെ, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ബിന്ദു സജീവ്, രക്ഷാധികാരി സുരേഷ് കൊച്ചത്, അഡൈ്വസറി അംഗങ്ങളായ സുരേഷ്.കെ.പി, സി.എസ് ബാബു എന്നിവര്‍ ഉദ്ഘാടനങ്ങള്‍ നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ജിനി ജയന്‍ സ്വാഗതം ആശംസിച്ചു.
വൈസ് പ്രസിഡന്റ് ജയകുമാര്‍ എന്‍.എസ്, യൂണിറ്റ് കണ്‍വീനര്‍ സനല്‍ കുമാര്‍, വനിതാവേദി കണ്‍വീനര്‍ റീന ബിജൂ, സെക്രട്ടറി രതീഷ്, ട്രഷറര്‍ രാജേഷ്, ജുവാന രാജേഷ്, മുബീന സിജു, ഹിദാ സുഹാസ്, രാജേഷ് കുമാര്‍, മണികണ്ഠന്‍, സിബി, അജി കുട്ടപ്പന്‍, ദീപു, സജു.സി.വി, വിജയന്‍, അശ്വിന്‍, ദിനു കമല്‍, കണ്ണന്‍, മണികണ്ഠന്‍ എന്നിവര്‍ മത്സരങ്ങളെ ഏകോപിപ്പിച്ചു.
Content Highlights: Drawing Competition conducted