കുവൈത്ത് സിറ്റി: കല്പകിന്റെ 28-ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് കല്പക് അവതരിപ്പിച്ച സാമൂഹിക നാടകം ' നാമൊന്ന് നമ്മളൊന്ന് നോട്ടിങ്ഹാം ബ്രിട്ടീഷ് സ്‌കൂളില്‍ രണ്ടു പ്രദര്‍ശനങ്ങള്‍ നടത്തി. പ്രേദശനത്തിന് മുന്നോടിയായി നടത്തിയ പൊതു സമ്മേളനത്തില്‍  ചന്ദ്രന്‍ പുത്തൂര്‍ ആധ്യക്ഷതയും മേനോന്‍ സ്വാഗതവും പറഞ്ഞു.

ജോണ്‍ തോമസ് ഉദ്ഘാടനം നിര്‍വഹിച്ച യോഗത്തില്‍  കലാരത്‌നം സുജാതന്‍ മാസ്റ്റര്‍,  ഫ്രാന്‍സിസ് ടി മാവേലിക്കര, ബാബുജി ബത്തേരി, ഗര്‍ഷോമ് അവാര്‍ഡ് ജേതാവ് മനോജ് മാവേലിക്കര എന്നിവരെ പൊന്നാട അണിയിച്ചു ആദരിച്ചു. വാര്‍ഷിക സുവനീര്‍, ജോസഫ് കണ്ണംഗര പ്രകാശനം ചെയ്തു. ജോര്‍ജ് വര്‍ഗ്ഗീസ് നന്ദി അര്‍പ്പിച്ചു.