കുവൈത്ത് സിറ്റി : കുവൈത്തില്‍ വിദേശ ജനസംഖ്യ ഗണ്യമായി കുറയുന്നു. കോവിഡ് വ്യാപനത്തിന് മുമ്പ് 33 ലക്ഷത്തോളം വിദേശികള്‍ ഉണ്ടായിരുന്നത് 26 ലക്ഷമായി കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്.
കൊവിഡ് വ്യാപനത്തിന് മുമ്പ് സാധുവായ റെസിഡന്‍സിയുള്ള വിദേശികളുടെ എണ്ണം 33 ലക്ഷം ആയിരുന്നെങ്കില്‍ ഇപ്പോഴത് 26.5 ലക്ഷമായി ആയി കുറഞ്ഞതായി. പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
സാധുവായ റെസിഡന്‍സ് പെര്‍മിറ്റുള്ളതും നിലവില്‍ കുവൈറ്റിലേക്ക് തിരികെയെത്താനാകാത്തതുമായ മൊത്തം വിദേശികള്‍ 3,65,000.
അതേസമയം താമസരേഖ കാലാവധി കഴിഞ്ഞ വിദേശികള്‍ 1,47,000 ആണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടത് കൂടാതെ മറ്റു പല കാരണങ്ങളാലും നിരവധി വിദേശികള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി. ഇതോടെ വിദേശികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരാന്‍ കാരണമായി. എന്നാണ് വിലയിരുത്തുന്നത്.
അതേസമയം അനധികൃതമായി 1,32,000 പേരാണ് രാജ്യത്ത് കഴിയുന്നത. ഡിസംബര്‍ ഒന്ന് മുതല്‍ 31 വരെയുള്ള കാലയളവില്‍ ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഭാഗിക പൊതു മാപ്പ് പ്രയോജനപ്പെടുത്തി വിദേശികള്‍ താമസ രേഖ നിയമ വിധേയമാക്കുകയോ, രാജ്യം വിടുകയോ ചെയ്യേണ്ടി വരും.