കുവൈത്ത് സിറ്റി: കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ കൂട്ടാതെ ബി.ജെ.പിയെ നേരിടാന്‍ സാധിക്കില്ലെന്ന്  സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. 

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടാതെ കേന്ദ്രത്തില്‍ ബി ജെ പി യെ പ്രതിരോധിക്കാനാവില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രാദേശിക പാര്‍ട്ടികളുമായി സംസ്ഥാനങ്ങളില്‍ സഖ്യം രൂപീകരിക്കുകയാണ് ലക്ഷ്യം.  പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂലും ആണ് മുഖ്യ ശത്രുക്കള്‍- പ്രകാശ് കാരാട്ട് കുവൈത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമുണ്ടാക്കുമോയെന്ന് ഇപ്പോള്‍ പറയാനാവില്ല. മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുന്നത് ജാതീയ വിവേചനം ഉണ്ടാക്കില്ല.

അതേസമയം ആസന്നമായ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ നാടകമാണ് ബില്‍ പെട്ടെന്ന് പാസാക്കിയതിന് പിന്നിലെന്നും കാരാട്ട് പറഞ്ഞു. കല കുവൈത്തിന്റെ വാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാനായാണ് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് കുവൈത്തിലെത്തിയത്. 

Content Highlights: Cpm leader prakash karat in kuwait