കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന നിര്‍ദേശം കുവൈത്ത് മാറ്റിവച്ചു.
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ്-19 നെതിരെയുള്ള വാക്‌സിന്‍ സ്വീകരിച്ചു എന്ന് തെളിയിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് പിന്‍വലിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകാരോഗ്യസംഘടനടെ കിഴക്ക് മെഡിറ്റനിയന്‍ ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് അല്‍ മന്ദരി ആണ് ഇക്കാര്യം അറിയിച്ചത്. വാക്‌സിന്റെ ലഭ്യത കുറവ് നേരിടുന്ന സാഹചര്യവും,
വാക്സിന്റെ ഫലപ്രാപ്തിയെ പറ്റിയുള്ള ആശങ്ക നിലനില്‍ക്കുന്നതുമാണ് ഉത്തരവ് പിന്‍വലിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.