sabu
എബ്രഹാം മണലിത്തറ കുര്യന്‍

കുവൈത്ത്സിറ്റി:  കുവൈത്തില്‍  കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ എബ്രഹാം മണലിത്തറ കുര്യന്‍ ( സാബു-60 ) ആണ് മിശ്രിഫ് ഫീല്‍ഡ് ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെ മരണപ്പെട്ടത്. ഭാര്യ ജെസ്സി (ഫര്‍വാനിയ ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നേഴ്സ്),മക്കള്‍ - ജിത്തു,ജിതിന്‍, മരുമകള്‍- റിങ്കി പുന്നൂസ് ജിത്തു, എല്ലാവരും കുവൈത്തിലാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിച്ചു