Ambili Santhoshകുവൈത്ത് സിറ്റി: കുവൈത്തിൽ പത്തനംതിട്ട സ്വദേശിയായ യുവതി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് മണ്ണീറ അജയ് ഭവനിൽ അമ്പിളി സന്തോഷ് (48) ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അൾജീരിയ എംബസി ജീവനക്കാരിയാണ്.
ഭർത്താവ് സന്തോഷ്‌കുമാർ, പിതാവ് വാസുക്കുട്ടി. രണ്ട് ആൺമക്കളുണ്ട്.