കുവൈത്ത് സിറ്റി: കാലാവധിയുള്ള താമസരേഖ കൈവശമുണ്ടായിട്ടും കുവൈത്തിലേക്ക് മടങ്ങാനാകാതെ 2,80,000 വിദേശികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നു. അതേസമയം സ്‌പോൺസർമാർ താമസരേഖ പുതുക്കി നൽകാത്തതിനെ തുടർന്ന് കഴിഞ്ഞ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ 2,50,000 വിദേശികളുടെ താമസരേഖ റദ്ദായതായും റിപ്പോർട്ട്.

കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കുവൈത്തിൽ നിന്നും ഏഷ്യൻ വംശജരും അറബികളുമടക്കം നിരവധി പേർ വിവിധ രാജ്യങ്ങളിലേക്ക് മടങ്ങി. ഓഗസ്റ്റ് ഒന്നു മുതൽ വിദേശികൾക്കു പ്രവേശനാനുമതി നൽകിയെങ്കിലും കുവൈത്ത് അംഗീകരിച്ചിട്ടുള്ള കോവിഡ് വാക്സിൻ ലഭിക്കാത്ത സാഹചര്യത്തിൽ വലിയൊരു വിഭാഗത്തിന് രാജ്യത്തേക്ക് മടങ്ങാൻ കഴിയില്ല.

നിലവിൽ ഗാർഹിക തൊഴിലാളി വിസ ഒഴികെയുള്ള സന്ദർശന വിസകൾ നിർത്തിവച്ചിരിക്കുകയാണ്