കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ 24  മണിക്കൂറിനിടയില്‍ 10 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 812 പേര്‍ കൂടി പുതിയതായി രോഗബാധിതരായി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവര്‍ 1,20,232 ആയി ഉയര്‍ന്നു.

726 പേര്‍ കൂടി ഇന്നു രോഗ വിമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,11,440 ആയി. ഇന്നു 10 പേര്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 740 ആയി. നിലവില്‍ 8,052 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 122 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.