കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എംബസിയില്‍ കോവിഡ് 19 ഹെല്‍ത്ത് ഗൈഡ് 2021 പ്രകാശനം ചെയ്തു. ഇന്ത്യന്‍ ഡോക്‌റ്റേഴ്‌സ് ഫോറം തയ്യാറാക്കിയ കോവിഡ് 19 ആരോഗ്യ ഗൈഡ് ഇന്ത്യന്‍ സ്ഥാനപതി  സിബി ജോര്‍ജ് ഇന്ത്യന്‍ എംബസ്സിയില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് പ്രകാശനം ചെയ്തത്. 

കുവൈത്ത് ആരോഗ്യ മന്ത്രാലയം അസി.അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ കാഷ്ടി, മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ്.ഡോ.അഹ്മദ് തുവൈനി അല്‍ എനെസി, കിംസ് സെക്രട്ടറി ജനറല്‍ ഡോ.ഫവാസ് അല്‍ റഫായി, ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം ഡോ.. അമീര്‍ അഹ്മദ്, കൂടാതെ നിരവധി മുതിര്‍ന്ന ഡോക്ടര്‍മാരും ഇന്ത്യന്‍ സമൂഹത്തില്‍ നിന്നുള്ള നിരവധി പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോക ജനതയെ പിടിച്ചു കുലുക്കിയ കോവിഡ് 19 നെ കുറിച്ചുള്ള വിശദമായ പഠന റിപ്പോര്‍ട്ടാണ് ഹെല്‍ത്ത് ഗൈഡ് 2021 എന്നും ഡോക്റ്റര്‍സ് ഫോറം വിശദീകരിച്ചു.കോവിഡ് പ്രതിസന്ധി മൂലം വലിയ ആശങ്കയിലായിരിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന് നല്‍കുന്ന ഏറ്റവും ഫലപ്രദമായ കാര്യമാണ് ഇപ്പോള്‍ പ്രകാശനം ചെയ്ത കോവിഡ് 19 ആരോഗ്യ ഗൈഡ് എന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായെപ്പെട്ടു.