കുവൈറ്റ്  സിറ്റി : മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്കാ ബാവായുടെ ആകസ്മികമായ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടുള്ള അനുസ്മരണ സമ്മേളനം ജൂലായി 19, തിങ്കളാഴ്ച്ച വൈകിട്ട് 6 മണിക്ക് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടക്കും.

 കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളായ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക, സെന്റ് തോമസ് പഴയപള്ളി, സെന്റ് ബേസില്‍, സെന്റ് സ്റ്റീഫന്‍സ് എന്നീ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തില്‍ സാമൂഹ്യ-സാമുദായിക-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കോവിഡ്-19 പ്രോട്ടോകോള്‍ പ്രകാരം നടക്കുന്ന സമ്മേളനം ഗ്രീഗോറിയന്‍ ടി.വി., അബ്ബാ ന്യൂസ് എന്നീ ചാനലുകളില്‍ തത്സമയം കാണാനുള്ള സൗകര്യവും ഉണ്ടായിരിക്കും.