കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെയ് 21ന് ജാബ്രിയാ സെന്റ്രല്‍ ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പില്‍ 100-ഓളം പേര്‍ പങ്കെടുത്തു. 

മഹാ ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. ജിജു ജോര്‍ജ്ജ്, സഹവികാരിയും പ്രസ്ഥാനം വൈസ് പ്രസിഡണ്ടുമായ റവ. ഫാ. ലിജു പൊന്നച്ചന്‍, ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച പരിപാടിയില്‍ യുവജനപ്രസ്ഥാനം സെക്രട്ടറി സുമോദ് മാത്യൂ നന്ദി പ്രകാശിപ്പിച്ചു.

യുവജനപ്രസ്ഥാനം ലേ-വൈസ് പ്രസിഡണ്ട് മനോജ് പി. എബ്രഹാം, ജോയിന്റ് സെക്രട്ടറിമാരായ ലീനാ സജു, സാം വര്‍ഗീസ് എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.