കുവൈറ്റ് സിറ്റി : കുവൈറ്റിലെ മലയാളി മാതൃഭാഷ സ്‌നേഹികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്‌സ് ക്ലബ് ഒന്നാം വയസ്സിലേക്ക്. 2020 ജൂലായ് ഒന്നിന് തുടക്കം കുറിച്ച ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികം ജൂലൈ രണ്ട് വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതല്‍ ആരംഭിക്കും.

വാര്‍ഷിക യോഗത്തില്‍ മുഖ്യാതിഥിയായി മുന്‍ ചീഫ് സെക്രട്ടറി  കെ. ജയകുമാര്‍ ഐ.എ.എസ് പുതുതലമുറയ്ക്ക് അന്യമാകുന്ന മാതൃഭാഷ എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. കുവൈറ്റിലെ പ്രമുഖ വ്യക്തികളും ടോസ്റ്റ്മാസ്റ്റര്‍മാറും പങ്കെടുക്കുന്ന ഈ വാര്‍ഷിക ദിനത്തില്‍ വിവിധ കലാ പരിപാടികളും തത്സമയ വിഷയ പ്രഭാഷണ മത്സരവും ഉണ്ടായിരിക്കുന്നതാണ്.  

ക്ലബ് പ്രസിഡന്റ് ടോസ്റ്റ്മാസ്റ്റര്‍ ഷീബ പ്രമുഖ് അധ്യക്ഷത വഹിക്കും 

യോഗത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് സൂം പ്ലാറ്റ്‌ഫോമില്‍ ഐഡി : 840 3087 9843. പാസ്സ്വേര്‍ഡ്: bkmtc2021 എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.