കുവൈത്ത് സിറ്റി :തനിമ കുവൈറ്റിന്റെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബിഡികെ കുവൈത്ത് ചാപ്റ്ററിന്റെ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ
പുതുവത്സരത്തനിമ എന്ന പേരില്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ അദാന്‍ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 170 നടുത്ത് ദാതാക്കള്‍ രക്തദാനം നടത്തി. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പ് നടന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈത്ത് ബ്ലഡ് ബാങ്കില്‍ നേരിടുന്ന രക്തദൗര്‍ലഭ്യം നേരിടുന്നതിനായി സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യര്‍ത്ഥനപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.