കുവൈത്ത് സിറ്റി: കുവൈത്തില്‍ 42 സൈനിക സുരക്ഷാ ഉദ്യോഗസ്ഥരില്‍ എയ്ഡ്‌സ് രോഗബാധ കണ്ടെത്തി. ആഭ്യന്തരം, പ്രതിരോധം എന്നീ മന്ത്രാലയങ്ങളിലും നാഷണല്‍ ഗാര്‍ഡിലുമുള്ള ഉദ്യോഗസ്ഥരിലാണ് രോഗബാധ കണ്ടെത്തിയത്.

ജോലിയുടെ ഭാഗമായുള്ള തീവ്രപരിശീലനത്തിനിടെ കുഴഞ്ഞു വീണ ഉദ്യോഗസ്ഥരില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ ശരീര ഊഷ്മാവ് ക്രമാതീതമായി വര്‍ദ്ധിച്ചതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരില്‍ എയ്ഡ്‌സ് രോഗബാധ കണ്ടെത്തിയത്.

രോഗബാധിതര്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലാണ്. ഇവരെ സര്‍വ്വീസില്‍ നിന്നും ഉടന്‍ പിരിച്ചു വിടും. അതേ സമയം സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഹെപറ്റിറ്റിസ് സി രോഗ ബാധിതര്‍ ഇല്ലെന്ന് ഉറപ്പ് വരുത്താനുള്ള പരിശോധനകളും തുടരുന്നു.

content highlights; aids identified in 42 military officers in kuwait