കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ചു സബാ അഹ്മദ് ഏരിയായില്‍ വെച്ചു നടന്ന അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമുന മന്‍സില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരണപ്പെട്ടത്. വൈകിട്ട് അഞ്ച് മണിയോടെ അല്‍ അദാന്‍ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഭാര്യ-സാബിറ മന്ഹ മക്കള്‍-മുഹമദ് ജാസിം,മുഹമദ് നാസിം പിതാവ്-കെ.കെ. സ്വാലിഹ് മൗലവി മാതാവ് കദീജ.
കുവൈത്ത് സബാ അഹ്മദ് പ്രദേശത്ത് ബഖാല നടത്തി വരുകയായിരുന്നു. കെ.കെ.എം.എ ഫര്‍വാനിയ ബ്രഞ്ച് അംഗമായിരുന്നു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ കെ..െക.എം.എ മാഗ്നെറ്റ് ടീമിന്റെ നേത്യത്വത്തില്‍ നടക്കുന്നു.