കുവൈറ്റ്‌സിറ്റി: കുവൈത്തില്‍ 845 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 208 പേരും ഇന്ത്യക്കാരാണ്. 24,112 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 7586 പേരും ഇന്ത്യക്കാരാണ്. പത്ത് പേര്‍ ഇന്ന് മാത്രം മരിച്ചു. 

ക്വാറന്റൈനിലായിരുന്ന 752 പേര്‍ കൂടി ഇന്ന് രോഗ വിമുക്തരായി. ഇതോടെ മൊത്തം രോഗ വിമുക്തമായവരുടെ എണ്ണം 8,698 ആയി. 15,229 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നും കൂടുതല്‍ കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് ഫര്‍വാനിയയിലാണ്, 255 പേര്‍. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. 

രോഗ വ്യാപനം ചില മേഖലകളില്‍ വര്‍ധിക്കുന്നതായും മിഷിറഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 350 ജീവനക്കാരില്‍ 118 പേര്‍ക്ക് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആശുപത്രികളില്‍ കൊറോണ രോഗികള്‍ നിറഞ്ഞ സാഹചര്യത്തില്‍ രോഗ ലക്ഷണം സ്ഥിരീകരിച്ചാല്‍ ഹോം ക്വാറന്റൈനില്‍ കഴിയാനാണ് നിര്‍ദേശം. അടുത്ത ദിവസങ്ങളില്‍ കോവിഡ് റാപിഡ് പരിശോധന മേഖല തിരിച്ചു ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

content highlights: covid 19, corona virus, covid positive case in kuwait