കുവൈത്ത് സിറ്റി :. കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 357 പേര്‍ക്ക് കൂടി പുതിയതായി കൊറോണ കണ്ടെത്തി.
ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിച്ചവര്‍ 1,42,992. ആയി വര്‍ദ്ധിച്ചു. അതേസമയം ഇന്നു 554 പേരാണ് രോഗ വിമുക്തരായത്.
രാജ്യത്ത് ഇതുവരെ 1, 37,625 പേരാണ് ആകെ രോഗമുക്താരായത്. ഇന്ന് ഒരാള്‍ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണം 881 ആയി.
5,572 പേരെയാണ് ഇന്ന് രോഗ പരിശോധനക്ക് വിധേയരാക്കിയത്. ഇതോടെ രാജ്യത്ത് 1,101,146 പേരെയാണ് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. നിലവില്‍ 4,486 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ 82 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും
ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുള്ള അല്‍ സനാദ് വാര്‍ത്താ ലേഖകരെ അറിയിച്ചു.