കുവൈത്ത്‌സിറ്റി: കുവൈത്തില്‍ വിദേശി വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള അവസരം. ബിരുദ ബിരുദാനന്തര കോഴ്‌സുകളില്‍ 242 വിദേശി വിദ്യാര്‍ഥികള്‍ക്ക് പുതിയതായി പ്രവേശനം നല്‍കിയതായി കുവൈത്ത് സര്‍വ്വകലാശാല ഭരണ വിഭാഗം മേധാവി ഹിന്ദ് അല്‍ സലേം വെളിപ്പെടുത്തി.
കുവൈത്ത് യൂണിവേഴ്‌സിറ്റി ഫാക്കള്‍ട്ടി അംഗങ്ങളുടെയും അധ്യാപകരുടെയും മക്കളും ഉള്‍പ്പെടുന്നു. ജിസിസി അംഗ രാജ്യങ്ങളിലെയും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് യൂണിവേഴ്‌സിറ്റി കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരം പ്രവേശനം നല്‍കിയതെന്നും വാര്‍ത്താ കുറിപ്പില്‍ ഡയറക്ടര്‍ ഹിന്ദ് അല്‍ സലേം വിശദീകരിക്കുന്നു.
Content Highlights: 242 non Kuwaitis admitted in Kuwait University