കുവൈത്ത് സിറ്റി :കുവൈത്തില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് 100 കുവൈത്ത് ദിനാര്‍ പിഴ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച കരടുബില്‍ പാര്‍ലമെന്ററി ഹെല്‍ത്ത് അഫയേഴ്സ് കമ്മിറ്റി ആരോഗ്യ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ മുസ്തഫ റെദായുടെ സാന്നിധ്യത്തില്‍ പുനഃപരിശോധിച്ചു.

കൊറോണ വൈറസ് വ്യാപനം വ്യാപകമായ സാഹചര്യത്തിലാണ് കോവിഡിനെ നേരിടുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിന്റെ ഭാഗമായിട്ടാണ് മുഖവരണം ധരിക്കാത്തവര്‍ക്ക് 100 ദിനാര്‍ പിഴ ഈടാക്കുന്നതിനും,കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ 500 ദിനാറായി ഉയര്‍ത്തുന്നതിനും തീരുമാനിച്ചത്.

അതേസമയം പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ എം പി സാദൂണ്‍ ഹമ്മഡ് മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ തുകയില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എം പി ഡോ.സലേഹ് സീയബ് അല്‍ മുത്തേരി പിഴ തുക 500 ദിനാറായി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.