കുവൈത്ത് സിറ്റി : കുവൈത്തിൽ എണ്ണടാങ്കർ പൊട്ടിത്തെറിച്ച് രണ്ടുമരണം. കുവൈത്തിലെ ഷുവൈഖ് വ്യവസായ മേഖലയിലാണ് സംഭവം. ഒരാൾക്ക് പരിക്കേറ്റു. വർക്‌ഷോപ്പിൽവെച്ച് ടാങ്കറിന്റെ വെൽഡിങ് നടത്തുന്നതിനിടയിലാണ് അപകടം.
പൊട്ടിത്തെറിയുടെ തീവ്രതയിൽ 30 മീറ്ററോളം നീങ്ങിയ ടാങ്കർ പാലത്തിൽ ചെന്നിടിച്ചാണ് നിന്നത്. അപകടത്തെക്കുറിച്ച് അഗ്നിശമന വിഭാഗവും സുരക്ഷാ അധികൃതരും അന്വേഷണം ആരംഭിച്ചു.