തിരുവനന്തപുരം:  വ്യാജ റിക്രൂട്ട്‌മെന്റിനെതിരെ  മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്‌സ്.  വ്യാജ റിക്രൂട്ട്മെന്റുകളില്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിതരാകരുതെന്ന് നോര്‍ക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഉഷ ടൈറ്റസ് അറിയിച്ചു.  പത്രക്കുറിപ്പ്  മുഖേനയാണ് നോര്‍ക്ക മുന്നറിയിപ്പ് നല്‍കിയത്. 

കുവൈത്ത് ഓയില്‍ കമ്പനിയിലേക്ക് വന്‍തുക വാങ്ങി ബാംഗ്ലൂരിലെ ഒരു സ്വകാര്യ ഏജന്‍സി നഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തുന്നതായി പരാതികള്‍ ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്കയുടെ മുന്നറിയിപ്പ്. പത്രക്കുറിപ്പ്  നോര്‍ക്കയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

പ്രസ് റിലീസിന്റെ പൂര്‍ണരൂപം