: ദുബായ് മാളിലെ ചുമരുകളിൽ ഇനി കാണാം വാൻഗോഗ് ചിത്രങ്ങൾ. കലാപ്രേമികൾക്കും സന്ദർശകർക്കും ഒരുപോലെ ആസ്വദിക്കാൻ അവസരമൊരുക്കുന്ന തരത്തിലാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്.

2017- ൽ പുറത്തിറങ്ങിയ നാടകമായ ‘ലവിങ്‌ വിൻസെന്റിനെ’ അടിസ്ഥാനപ്പെടുത്തി ഫ്രഞ്ച് സ്ഥാപനമായ കൾച്ചർ സ്പെയ്സ്സ് തയ്യാറാക്കിയ കലാരൂപം പ്രദർശനത്തെ കൂടുതൽ അവിസ്മരണീയമാക്കും. ശബ്ദ - ദൃശ്യ വിസ്മയത്തിലൂടെ ഡച്ച് കലാകാരന്റെ ക്ലാസിക് കൃതികളും പ്രദർശിപ്പിക്കുന്നുണ്ട്. ജൂലായ് ഒന്ന് മുതൽ 2022 പകുതിവരെ വാൻ ഗോഗ് മാസ്റ്റർപീസ് സൃഷ്ടികളുടെ ഡിജിറ്റൽ പതിപ്പുകൾ ആസ്വദിക്കാനാവും. പാരീസിലെ അറ്റ്‌ലിയർ ഡെസ് ലൂമിയേഴ്‌സാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ഫ്രാൻസ്, സൗത്ത് കൊറിയ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ഒട്ടേറെ കേന്ദ്രങ്ങളിൽ കൾച്ചർ സ്പെയ്‌സസ് ഡിജിറ്റൽ ആർട്ട് എക്സിബിഷൻ സെന്ററുകൾ തുറന്നിട്ടുണ്ട്.