: റേഡിയോപ്പെട്ടിക്കുള്ളിൽ എല്ലാ ദിവസവും വരുന്ന അദൃശ്യരായ സുഹൃത്തുക്കൾ നമ്മളോട് വിശേഷങ്ങൾ പറയും, പാട്ടുകൾ പാടിത്തരും, ശബ്ദത്തിലൂടെ എന്നും കൂട്ടുകൂടും. ചെറുപ്പം മുതലേ റേഡിയോ എനിക്ക് ഒരു കൗതുകം ആയിരുന്നു.  വർഷങ്ങൾക്കിപ്പുറം ഇതേ റേഡിയോയിലൂടെ ഞാനും സംസാരിച്ചു തുടങ്ങി. ക്ലബ് എഫ്. എമ്മിനോടൊപ്പം ഉള്ള യാത്ര അഞ്ചാം വർഷത്തിലേക്ക്  കടക്കുമ്പോഴും അതേ കൗതുകവും, ആവേശവും ഒട്ടും കുറഞ്ഞിട്ടില്ല. പണിയെടുക്കുന്നവന്റെ പടച്ചവനായ ദുബായിൽ ക്ലബ് എഫ്. എം. 99.6 എത്തിയത് മുതലുള്ള ഒരുപാട് നല്ല നിമിഷങ്ങൾ ഉണ്ട്. സാക്ഷാൽ എ. ആർ റഹ്മാൻ ക്ലബ് എഫ്.എം. സ്റ്റുഡിയോയിൽ നമ്മുടെ മുന്നിൽ വന്നിരുന്ന് പാട്ട് പാടി തന്നത്, മെഗാ സ്റ്റാർ മമ്മൂട്ടി  സ്റ്റുഡിയോയിൽ എത്തിയപ്പോൾ ദുബായിലെ കാർ  ഡ്രൈവർ ആയ ശ്രോതാവിനോട് മിമിക്രിയിലൂടെ ശബ്ദം മാറ്റി സംസാരിച്ച് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത്, ക്ലബ് എഫ് എമ്മിന്റെ ഓരോ പിറന്നാളിനും മധുരവുമായി എത്തുന്ന ശ്രോതാക്കളായ നമ്മുടെ കൂട്ടുകാർ, സ്വിറ്റ്‌സർലാൻഡിലേക്കും, സ്കോട്ട്‌ലാൻഡിലേക്കും, ചൈനയിലേക്കും അവരുമായി നടത്തിയ മനോഹരമായ യാത്രകൾ, ക്ലബ് എഫ്. എം. കാട്ടിലൊരു ക്ലാസ് റൂമിന്റെ  ഭാഗമായി മലക്കപ്പാറയിലെ കുന്നിനു മുകളിൽ ആകാശത്തെ തൊട്ടു നിൽക്കുന്ന സ്കൂളിലെ എല്ലാ കുട്ടികൾക്കും സൈക്കിൾ സമ്മാനമായി നൽകിയപ്പോൾ ആ കുഞ്ഞുങ്ങളുടെ കണ്ണുകളിൽ കണ്ട തിളക്കം ഇന്നും എന്റെയും ആ യാത്രയിൽ ഒപ്പം ഉണ്ടായിരുന്ന ഓരോ പ്രവാസി സുഹൃത്തുക്കളുടെയും മനസ്സിൽ അണയാതെ നിൽക്കുന്നുണ്ട്. ക്ലബ് എഫ് എമ്മിന്റെ ശക്തി, എന്നും കട്ടയ്ക്കു കൂടെ നിൽക്കുന്ന ശ്രോതാക്കൾ ആണ്. കോറോണയെയും അതിജീവിച്ച് അഞ്ചാംവർഷത്തിലേക്ക് നമുക്കൊരുമിച്ചു കയറാം. ഒപ്പം നടന്നതിന് ഒത്തിരി സ്നേഹം. നന്ദി.
-ആർ.ജെ നീന
'ഓർമകൾ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ '......2016 ജൂലായ് 16- ന് ഈ പാട്ട് പാടിയാണ്  ക്ലബ് എഫ് എമ്മിലൂടെ യു.എ.ഇ.  ആദ്യമായി എന്റെ ശബ്ദം കേൾക്കുന്നത് . ഓർക്കുമ്പോൾ  ഒരുപാട് അഭിമാനം തോന്നുന്നു. ഒരിക്കൽ മാതൃഭൂമി പത്രത്തിൽ  എന്റെയൊരു ചിത്രം അച്ചടിച്ച് വന്നപ്പോൾ , അന്നത്തെ ആ കുട്ടിയുടെ  അടക്കാനാവാത്ത സന്തോഷം ഇന്ന് ഇരട്ടി മധുരമായി . എല്ലാറ്റിനും സാക്ഷി ഈ സ്ഥാപനം - ക്ലബ് എഫ്. എം. 99.6. ഓരോ വട്ടവും മൈക്കിന്‌ മുന്നിലിരുന്ന് നിങ്ങളോട് സംസാരിക്കുമ്പോൾ , ഓരോ ശ്രോതാവും നൽകുന്ന സ്നേഹവും സഹകരണവും വളരെ വലുതാണ് . നിങ്ങൾ ഓരോരുത്തരുടെയും  കഥകൾ  ഓരോ പാഠങ്ങൾ  ആണ് . ഈ പാഠങ്ങൾ അടങ്ങുന്ന എന്റെ പുസ്തകത്തിൽ  നിങ്ങളുടെ കൈയ്യൊപ്പ് പതിഞ്ഞ പുതിയ അദ്ധ്യായങ്ങൾ തുറക്കാനാവും എന്ന ശുഭ പ്രതീക്ഷയോടെ , ഈ നാലാം വാർഷികത്തിൽ എന്റെ പ്രിയപ്പെട്ട ശ്രോതാക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി . ഒത്തിരി ഇഷ്ടം . 
-ആർ.ജെ. അമൻ
ജീവിതത്തിലെ പല തിരിച്ചറിവുകളിൽ ഏറ്റവും മനോഹരം അവനവനെക്കുറിച്ചുള്ളതാണ് എന്ന് തോന്നാറുണ്ട്. അങ്ങനെ ഏറ്റവും കൂടുതൽ എന്നെക്കുറിച്ച്  ഞാൻ തന്നെ പല കാര്യങ്ങളും അറിഞ്ഞു തുടങ്ങിയത് ഇക്കഴിഞ്ഞ നാല് വർഷങ്ങളിലാണ്. കഴിവുകളും പരിമിതികളും അതിൽപ്പെടുന്നു. റേഡിയോയിലൂടെ കേട്ട് ആളുകൾ എന്റെ ശബ്ദത്തെ ഒരുപാട് ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോഴും ഒരു വിഷയത്തിൽ നൂറ്്‌ ആശയങ്ങൾ കാണാൻ കഴിയുമ്പോഴും കൈകൊണ്ടുള്ള സ്പർശത്തെക്കാൾ ശക്തി കൂടും ഒരു വാക്കുകൊണ്ടുള്ള സ്പർശനത്തിന്‌ എന്ന് തിരിച്ചറിയുമ്പോഴും കിട്ടുന്ന ആത്മസംതൃപ്തി വളരെ വലുതാണ്. ആർ.ജെ എന്ന ജോലി ഒരു ജോലി ആയി തോന്നാതിരിക്കുന്നതാണ് ഏറ്റവും വലിയ ആവേശം. ഒരിക്കൽ പോലും കാണാത്ത, ഇനി കാണുമോ എന്ന് പോലും അറിയാത്ത ഒരുപാട് ആളുകളുമായി സംസാരിക്കുന്നതും  ആത്മബന്ധമുണ്ടാവുന്നതും റേഡിയോ നൽകുന്ന കൗതുകങ്ങളിൽ ഒന്നാണ്. കേട്ട മുത്തശ്ശിക്കഥകളേക്കാൾ വായിച്ച സാഹിത്യകൃതികളെക്കാൾ അതിശയിപ്പിക്കുന്ന, ചിരിപ്പിക്കുന്ന, കരയിപ്പിക്കുന്ന , ചിന്തിപ്പിക്കുന്ന കഥകൾ ഇവിടുത്തെ പ്രവാസികൾക്ക് പറയാനുണ്ട്. ആ കഥകൾ കേൾക്കാനുള്ള കാതുകളാവാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. നിങ്ങളിൽ ഒരാളായി നിങ്ങളുടേതാക്കി ചേർത്ത് നിർത്തിയതിനു ഒരായിരം നന്ദി. ഈ സൂര്യൻ അസ്തമിക്കാതിരിക്കട്ടെ. ഈ യാത്ര അവസാനിക്കതിരിക്കട്ടെ..
- ആർ.ജെ. സ്നേഹ
ശ്രോതാക്കളോട് സംസാരിക്കുന്ന ഒരു റേഡിയോ സ്റ്റേഷൻ  എന്നതിലുപരി അവരെ കേൾക്കാനും അവരുടെ കഥകൾ  നാടാകെ കേൾപ്പിക്കാനുമാണ് ക്ലബ്ബ് എഫ്.എം തുടക്കം മുതലേ ശ്രദ്ധ പുലർത്തിയിരുന്നത്. പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിലും ശ്രോതാക്കളുടെ മുഖത്ത് പുഞ്ചിരി സമ്മാനിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഏതൊരു അന്താരാഷ്ട്ര പുരസ്കാരത്തേക്കാളും ഞങ്ങൾ  വിലമതിക്കുന്നതും ആ പുഞ്ചിരിയാണ്. ടൺ കണക്കിനു ഫൺ എന്ന ടാഗ് ലൈന് അന്വർഥമാക്കുന്ന നിരവധി പരിപാടികളും കാമ്പയിനുകളും കഴിഞ്ഞ നാല് വർഷത്തിനിടയിൽ  വിജയകരമായി നടപ്പാക്കാൻ  സാധിച്ചതിന്റെ സംതൃപ്തിയിലാണ് അഞ്ചാം വയസ്സിലേക്ക് കാൽ വെക്കുന്നത്. റേഡിയോ എന്ന പരമ്പരാഗത മാധ്യമത്തിൽ  നിന്നുകൊണ്ട് നവമാധ്യമമായ സോഷ്യൽ മീഡിയയിലും ചലനം സൃഷ്ടിക്കാൻ  സാധിക്കുമെന്നതിന്റെ തെളിവുകളായി അനേകം വീഡിയോകളാണ് വൈറലുകളായത്. ചുരുങ്ങിയ കാലം കൊണ്ട് യു.എ.ഇയുടെ പ്രിയപ്പെട്ട റേഡിയോ സ്റ്റേഷനായി ക്ലബ്ബ് എഫ്.എമ്മിനെ നെഞ്ചോട് ചേർത്ത എല്ലാ ശ്രോതാക്കൾക്കും വരും ദിനങ്ങളിലും കലർപ്പില്ലാത്ത 'ഫൺ ' സമ്മാനിക്കാൻ ഞങ്ങൾ  മുന്നിലുണ്ടാകുമെന്ന് ഉറപ്പുനൽകുകയാണ്. പുതിയ മാറ്റങ്ങളുമായി പരിപാടികൾ കാതുകളിലേക്കെത്തുമ്പോൾ നീനക്കൊപ്പം ഞാനും രാവിലെ കലക്കൻ റീച്ചാർജിലുണ്ട്. ഡബിൾ എനർജിയിൽ ഡബിൾ ഫണ്ണുമായി നമുക്ക് രാവിലെ കേൾക്കാം, സംസാരിക്കാം.
- ആർ.ജെ.തൻവീർ

Radio has been my life and CLUB FM and Mathrubhumi my family. Being the first ever job I took back in Kochi over 8 years ago, I still would say everything about radio excites me everyday to this date. 
I got to meet some legends like Sachin, AR Rahman, Zakir Hussain, Zidane and many more through this world I call my career. I think even at a very young age I understood I wouldn't be able to do a regular desk job because of my love for music. My parents always said that I need a job where there's music all the time around me and that's exactly what I do today. 
My only advice to anyone pursuing a career in Radio is that, you can't see this as a job. If it feels like a 9 to 5 regular job then you shouldn't be in it. Every day should feel exciting and new, and it's that passion that would prove you belong to the radio world. 
- RJ CARL
Being a doctor, stepping into the field of media was a huge change and challenge for me. Both these fields are an integral part of my life since both define different shades of my personality. 
What is so interesting about radio is that you form a connection with so many people at the same time, just through your voice. This powerful medium gives an RJ the privilege to alter people's thoughts, to influence their mood, to provide them information and entertainment, all at the same time. It helps me travel with them wherever they go . My journey in the field of radio began in 2017 and everyday has been a new experience for me.  
I try to add an emotional element to whatever i do and working with Club fm I got the opportunity to connect with many people emotionally. There have been several experiences but I remember some very vividly. One day, the discussion on my show was about expressing love to your father and there was this guy who called up saying that he had never expressed his love to his father openly and that he deeply regretted not having done that. I had never met this person personally but he cried out his heart to me and said that he felt much better after opening up about this. There was another incident where a person called saying that he has  five daughters back in Kerala and he misses them too much because he hadn't visited them since five  years. As soon as this conversation went on air, our listeners started calling up saying that they were willing to take his ticket expenses to help him meet his family. And a few days later, with the help of our listeners, he went and visited his family. These were some moments which made the radio journey more beautiful and meaningful for me. I presently host the evening drive time show, giving company to everyone driving back home after a long day . 
-RJ SHRUTHY

ശ്രോതാക്കൾ പറയുന്നു...

ക്ലബ് എഫ്.എമ്മിലൂടെ ഒഴുകിയെത്തുന്ന പരിപാടികൾ സ്ഥിരമായി കേൾക്കുന്ന ചില ശ്രോതാക്കൾ പിറന്നാൾ ദിനത്തിൽ പറഞ്ഞ വാക്കുകൾ കേൾക്കാം. ക്ലബ് എഫ് എമ്മിനെ സ്നേഹിക്കുന്ന ആയിരക്കണക്കിന് പ്രവാസികളുടെ ശബ്ദം കൂടിയാണത്
ഞാൻ ഇവിടെ 13 വർഷമായി വന്നിട്ട്. തുടക്കം  മുതലേ ക്ലബ് എഫ് .എം. സ്ഥിരമായി കേൾക്കുന്ന ഒരാളാണ് ഞാൻ. നാല് വർഷങ്ങൾ കടന്നുപോയത് അറിഞ്ഞില്ല. ഒരുപാടു ഇഷ്ടമാണ് എല്ലാ ആർ.ജെമാരെയും. ഇവിടെ ഉള്ളിടത്തോളം കാലം ക്ലബ് എഫ്. എം. കേൾക്കും.വൻ  വിജയമായി പോകുന്ന ക്ലബ് എഫ്.എമ്മിന് എല്ലാവിധ ആശംസകളും നേരുന്നു.  
- വിപിൻ
രണ്ടു വർഷമായി പ്രവാസിയായിട്ട്. നാടിനെ ഒരുപാട് മിസ് ചെയ്യുമ്പോൾ ക്ലബ് എഫ്. എം ആണ് കേൾക്കുന്നത്. എല്ലാവരും കൂടെയുള്ളത് പോലെ തോന്നും. ക്ലബ് എഫ്. എമ്മിന്റെ നാലാം വാർഷികത്തിൽ എല്ലാ ആശംസകളും നേരുന്നു.
  - കാവ്യ
ഞാൻ ക്ലബ് എഫ്. എം. സ്ഥിരമായി കേൾക്കുന്ന ഒരാളാണ്. വളരെ നല്ല പാട്ടുകളാണ് എപ്പോഴും കേൾക്കുന്നത്. ഇനിയും വലിയ ഉയരങ്ങളിലേക്ക് എത്തട്ടെ ക്ലബ് എഫ് .എം.
 - നൗഷാദ് ബി.കെ.
കഴിഞ്ഞ 27  വർഷങ്ങളായി ഒരു പ്രവാസിയാണ്. ക്ലബ് എഫ്. എം. തുടക്കം മുതൽ കേൾക്കുന്ന ഒരു ശ്രോതാവാണ്  ഞാൻ. പുതിയ ആശയങ്ങളും വാർത്തകളും വാർത്താ അവതരണ ശൈലിയും എല്ലാം വളരെ മികച്ചതാണ്. കാറിലും ഓഫീസിലും എല്ലാം കേൾക്കാൻ ശ്രമിക്കാറുണ്ട്. അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ക്ലബ് എഫ്.എം. നു എല്ലാവിധ ആശംസകളും നേരുന്നു.
 --രവി മംഗലം
കഴിഞ്ഞ നാല് വർഷങ്ങളായി ഇവെന്റ്‌സ് കൊണ്ടും ഗെയിംസ് കൊണ്ടും എല്ലാവരെയും രസിപ്പിക്കുന്ന ക്ലബ് എഫ്. എമ്മിനു എല്ലാവിധ ആശംസകളും നേരുന്നു.
 - റിങ്കു     
യു.എ.ഇ യിൽ ഉള്ള റേഡിയോകളിൽ ഏറ്റവും ഇഷ്ടം ക്ലബ് എഫ്. എം ആണ്. ഈ കൊറോണ കാലത്തും എല്ലാവിധ മാനസിക സംഘർഷങ്ങളിൽ നിന്നും  ആശ്വാസം തന്നത് ക്ലബ് എഫ്. എം ആയിരുന്നു. ഇനിയും ഒരുപാടു കാലം ഇതുപോലെ കൂടെയുണ്ടാവട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.
  - ശോഭ