ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലോകമെങ്ങും ദീപാവലി ആഘോഷിക്കുന്നവര്‍ക്കായി ആശംസ നേര്‍ന്നു.

ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ശൈഖ് മുഹമ്മദ് ദീപാവലി ആശംസ നേര്‍ന്നത്. ദീപാവലി നാളില്‍ കൊളുത്തുന്ന ദീപപ്രകാശം നല്ലൊരു നാളെയിലേക്ക് നമ്മെ നയിക്കട്ടെയെന്ന് ശൈഖ് മുഹമ്മദ് ആശംസ നേര്‍ന്നു.

ദീപാവലി പ്രമാണിച്ച് ശനിയാഴ്ച രാത്രി ഗ്ലോബല്‍ വില്ലേജില്‍ വര്‍ണാഭമായ വെടിക്കെട്ട് ഉണ്ടാവും. വ്യാഴം , വെള്ളി ദിവസങ്ങളിലും ഗ്ലോബല്‍ വില്ലേജില്‍ വെടിക്കെട്ടുണ്ടായിരുന്നു. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഈമാസം 21 വരെ വെടിക്കെട്ടുണ്ടാകും.

content highlights: Deepawali wishes from sheikh mohammed