ദമ്മാം: നവയുഗം സാംസ്‌കാരികവേദി,  ഇക്കൊല്ലത്തെ  ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ  ഭാഗമായി, രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. 

ആഗസ്റ്റ് പത്തൊന്‍പതാം തിയതി വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍ ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് രക്തദാനക്യാമ്പ് നടക്കുക. എല്ലാ മേഖലാകമ്മിറ്റികളില്‍ നിന്നുള്ള നവയുഗം പ്രവര്‍ത്തകരും  ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. 

രക്തദാനം വളരെ മഹത്തായ ഒരു കാരുണ്യമാണെന്നും, എല്ലാ പ്രവാസികളെയും ഈ രക്തദാനപരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിയ്ക്കുന്നതായും  നവയുഗം കേന്ദ്രകമ്മിറ്റി  ജീവകാരുണ്യവിഭാഗം കണ്‍വീനര്‍  ഷാജി മതിലകം അറിയിച്ചു. രക്തദാനം നടത്തുന്നവര്‍ക്ക് നവയുഗം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിയ്ക്കും .

രക്തദാനത്തിന് സന്നദ്ധതയുള്ളവര്‍ താഴെപറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
കെ.ആര്‍. അജിത്ത് (0580967098), എം.എ.വാഹിദ് (0536423762)