ലോകത്തെവിടെയിരുന്നാലും ഓണം മലായാളികള്‍ക്ക് സുഖമുള്ള ഒരു അനുഭവമാണ്. മലയാളികളുടെ രണ്ടാം വീട് പോലെ കാണുന്ന ഗള്‍ഫ്‌നാടുകളിലെ ഓണം പ്രവാസികള്‍ മാസങ്ങളോളം നീളുന്ന ആഘോഷമാക്കി മാറ്റാറുണ്ട്. പ്രവാസികളുടെ ഓണത്തില്‍ ഇത്തവണയും പതിവുപോലെ മാതൃഭൂമിയും പങ്കുചേര്‍ന്നു. ഓണത്തിന്റെ പുരാവൃത്തങ്ങളും പുതിയ വര്‍ത്തമാനങ്ങളെല്ലാം ചേരുന്ന 68 പേജുള്ള പ്രത്യേക പതിപ്പായിരുന്നു മാതൃഭൂമിയുടെ ഇത്തവണത്തെ ഓണസമ്മാനം. മാതൃഭൂമിയുടെ പ്രവാസികള്‍ക്കായുള്ള പ്രത്യേക ഓണ പതിപ്പ് നിങ്ങള്‍ക്ക് ഓണ്‍ലൈനിലും വായിക്കാം...അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.