ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാക്കുമെന്ന് ജോര്‍ദാന്‍ രാജാവിന്റെ പ്രഖ്യാപനം. ജോര്‍ദാന്‍ രാജാവ് കിങ് അബ്ദുല്ല രണ്ടാമന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ്  ഇക്കാര്യം പ്രഖ്യാപിച്ചത്. 

വിനോദസഞ്ചാരം, ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് തീരുമാനം. പ്രധാനമനന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദര്‍ശനനത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കരാറുകളിലും വിസാ ഇളവുകള്‍ സംബന്ധിച്ച കരാറുകളിലും അദ്ദേഹം ഒപ്പുവെക്കും.

വാണിജ്യവും സുരക്ഷാ സഹകരണവുമാണ് തങ്ങളുടെ മുഖ്യ അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു. ജോര്‍ദാനിലെ  നിക്ഷേപക സംഘവുമായിട്ടാണ്‌ അദ്ദേഹം ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയത്.