വിശുദ്ധ റംസാൻ മാസാചരണം തുടങ്ങുകയായി. മനസ്സുകൊണ്ടും ശരീരം കൊണ്ടും വ്രതശുദ്ധിയുടെ നാളുകളെ സ്വീകരിക്കാനൊരുങ്ങുകയാണ് വിശ്വാസികൾ. വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയായ 200-ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ താമസിക്കുന്ന യു.എ.ഇ.യിൽ വിശുദ്ധ മാസാചാരണത്തെക്കുറിച്ച്‌ ശരിയായ അവബോധമുണ്ടാക്കേണ്ടത് എല്ലാ താമസക്കാരുടെയും ഉത്തരവാദിത്വമാണ്. bbഅറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾbb* നോമ്പ് തുറക്കുന്നതിന് മുമ്പ് പൊതുസ്ഥലങ്ങളിൽ െവച്ച് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്. പ്രായമായവരും കുട്ടികളും ഉൾപ്പെടെ നോമ്പെടുക്കുന്നവരുടെ വികാരങ്ങൾ മാനിച്ചാകണം ഈ തീരുമാനം.

*മാന്യമായ വസ്ത്രധാരണമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മാളുകളിലോ, ഷോപ്പിങ് കേന്ദ്രങ്ങളിലോ, റെേസ്റ്റാറന്റുകളിലോ ഒക്കെ ഇഫ്താർ സമയത്ത് പോകുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

* ബിസിനസ് മീറ്റിങ്ങുകളും മറ്റും കഴിവതും രാവിലെ സംഘടിപ്പിക്കാൻ ശ്രദ്ധിക്കുക. ജോലിസമയം സാധാരണയിലും കുറവാണെങ്കിലും ഉച്ച കഴിയുന്നതോടെ നോമ്പെടുക്കുന്നവരുടെ തളർച്ചയും ക്ഷീണവും കൂടുമെന്ന് മനസ്സിലാക്കി പ്രവർത്തിക്കുക

* ഉച്ചത്തിൽ പാട്ടുെവക്കുകയോ, നോമ്പെടുക്കുന്നവർക്ക് ശല്യമാകുന്ന വിധത്തിൽ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നതും ഒഴിവാക്കണം.

* പൊതുസ്ഥലങ്ങളിൽെവച്ച് പരസ്യമായുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുക.

* ഇഫ്താർ വിരുന്നുകളിലേക്കുള്ള ക്ഷണം സ്വീകരിക്കുക.

* നോമ്പുതുറയ്ക്ക് തൊട്ടുമുമ്പുള്ള സമയം കഴിവതും റോഡിൽ വാഹനവുമായി ഇറങ്ങാതിരിക്കാൻ ശ്രമിക്കുക. വ്രതമെടുക്കുന്നവർക്ക് വേഗം വീടുകളിലെത്താൻ ഈ സമയത്ത് വഴിയൊരുക്കുന്നതിന് ഇത് സഹായമാകും.

* ദാനത്തിന്റെ പുണ്യമാസം കൂടിയാണ് റംസാൻ. രാജ്യത്തുടനീളം ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഈ സമയത്ത് നടക്കും. ഇത്തരം സംരംഭങ്ങളിൽ പങ്കുചേരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തുക.

Content Highlights: ramadan-uae