തണുപ്പുകാലം തുടങ്ങിയതോടെ ഉല്ലാസയാത്രക്കായി മലയാളികളടക്കം ഒട്ടേറെപ്പേരാണ് മരുഭൂമിയിൽ പോകുന്നത്. സഞ്ചാരികളെ ആകർഷിക്കാൻ സാഹസിക വിനോദകേന്ദ്രങ്ങളും മരുഭൂമിയനുഭവങ്ങളും തയ്യാറായിട്ടുമുണ്ട്. എന്നാൽ പലപ്പോഴും അറിവില്ലായ്മ കൊണ്ടും നിയമങ്ങൾ കൃത്യമായി പാലിക്കാത്തത് കൊണ്ടും പല തരം അപകടങ്ങളും മരുഭൂമിയിലെ സഞ്ചാരികൾക്ക് സംഭവിക്കുന്നുണ്ട്. മരുഭൂമിയിൽ ഒറ്റപ്പെട്ടു പോയവരെ പോലീസ് കണ്ടെത്തി രക്ഷപ്പെടുത്തുന്ന വാർത്തകളും അടുത്തിടെ വർധിച്ചിട്ടുണ്ട്.

എങ്കിലും പ്രധാനമായും അപകടങ്ങൾ വരുന്നത് ക്വാഡ് ബൈക്കുകളുടെ അശ്രദ്ധമായ ഉപയോഗം മൂലമാണ്. ഈ സാഹചര്യത്തിൽ ആഭ്യന്തരമന്ത്രാലയം സഞ്ചാരികൾക്കായി പുതിയ നിർദേശങ്ങൾ പുറത്തിറക്കിbbസഹായത്തിന് പുതിയ ആപ്പ്bbമരുഭൂമിയിൽ ഒറ്റപ്പെടുന്നവർക്കായി ആഭ്യന്തരമന്ത്രാലയം പുതിയ ആപ്പ് തുടങ്ങിയിട്ടുണ്ട്. ഉല്ലാസത്തിനായി മരുഭൂമിയിലേക്ക് പോകും മുൻപ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം.

ഇതുപയോഗിച്ച് സഹായം തേടുന്നവരെ വേഗത്തിൽ കണ്ടെത്താൻ പൊലീസിന് കഴിയും. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് മൈ പ്രൊട്ടക്ഷൻ എന്ന പേരിലുള്ള മറ്റൊരു ആപ്പും തുടങ്ങിയിട്ടുണ്ട്. ഹെലികോപ്പ്റ്ററുകളും ഡ്രോണുകളും നിരീക്ഷണത്തിനായി ഉള്ളതിനാൽ സഹായാഭ്യർഥന ലഭിച്ചാൽ ഉടൻ എത്തിച്ചേരാൻ രക്ഷസംഘത്തിനാകും. അപകടത്തിൽപ്പെട്ട ആൾ ഏത് ഭാഗത്താണ് കുടങ്ങിയതെന്നും അവിടേക്ക് വേഗത്തിൽ അവിടേക്ക് വേഗത്തിൽ എത്തുവാൻ ജി.പി.എസ് സംവിധാനമുള്ള വാഹനങ്ങളും മരുഭൂമിക്കടുത്തുള്ള നിരീക്ഷണ കേന്ദ്രത്തിലുണ്ടാകുംbbക്വാഡ് ബൈക്കുകൾ ഉപയോഗിക്കുമ്പോൾbb* ക്വാഡ് ബൈക്കുകൾ ഓടിക്കുന്നവർ ഹെൽമറ്റ് നിർബന്ധമായും ധരിക്കണം

*തേയ്‌മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുകയും കാറ്റ് നിശ്ചിത അളവിൽ മാത്രം നിറയ്ക്കുകയും ചെയ്യണം.

* വലിയ മൺകൂനകൾ എതിരെ വരുന്ന വാഹനങ്ങളെ മറക്കുന്ന തരത്തിലുള്ളവയാണ്. ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ സൂക്ഷിച്ചൊടിക്കണം. പൊടിക്കാറ്റും കൂട്ടിയിടികൾക്ക് കാരണമാകാറുണ്ട്.

* ക്വാഡ് ബൈക്കുകൾ വാടകക്ക് എടുക്കുന്നവർ ശരിയായ മേൽവിലാസം നൽകുകയും അത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം

* ഒരാളിൽ കൂടുതൽ ക്വാഡ് ബൈക്കിൽ യാത്രചെയ്യാൻ പാടില്ല.

*16 വയസ്സിന് താഴെയുള്ളവർക്ക് രക്ഷിതാക്കളുടെ അനുമതിയില്ലതെ ബൈക്കുകൾ വടകയ്ക്ക്‌ നൽകുന്നതും നിയമവിരുദ്ധമാണ്.

Content Highlights: