പൊന്തിപ്പറന്ന
പരീതിന്റെ പട്ടം
പതിയെ താഴ്ന്ന്
പൊന്തയില്‍ കുരുങ്ങി.

പക്കത്തു നിന്നൊരു
പയ്യനെ നോക്കി
പഹയന്റെ പിരാക്കെന്ന്
പിള്ളേര് പറഞ്ഞു.

പിച്ചാ മൊല്ലാക്കയെ കണ്ട്
പരുത്തിനൂല്‍ മന്ത്രിച്ച്
പുതിയൊരു പട്ടം
പറത്തി പരീത്.

പടിഞ്ഞാറന്‍ കാറ്റ്
പാടത്തേക്കടിച്ചപ്പോള്‍ 
പട്ടം പരുന്ത് പോല്‍ പറന്നു  
പിന്നാലെ മൊല്ലാക്കയും.