ഴു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഒരു പുസ്തകം അതും പ്രവാസവും നിവാസവും ഇഴചേര്‍ന്ന് ഇരുവഴിഞ്ഞിപുഴ പോലെ ഒഴുകുന്ന ഒരു പുസ്തകം ഇത്രകാലവും എന്നെ തൊട്ടു തൊട്ടില്ലെന്ന മട്ടി  അടുത്തുണ്ടായിരുന്നിട്ടും വായിച്ചിരുന്നില്ല. പുസ്തകം എത്തിച്ചു തരാന്‍ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും പി.ടി.മുഹമ്മദ് സാദിഖ് അത് ചെയ്തില്ല. ജീവിതത്തെ  നിയതമായ ചട്ടകൂടി  നിര്‍ത്തി അതി  കിടന്ന് വട്ടം ചുറ്റാന്‍ തന്നെ കിട്ടില്ലെന്ന്  പ്രഖ്യാപിക്കുന്ന മുഹമ്മദ് സാദിഖ് (സാദിഖ് മുന്നൂരെന്നും പറയും) പല തിരക്കുകള്‍ക്കിടയി  മറന്നു പോയതാകാം. സാദിഖും ഞാനും സൗദിയി  മലയാളം ന്യൂസിന്റെ  ഡസ്‌കിലും ബ്യൂറോയിലുമായി ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്.

ജിദ്ദയിലും റിയാദിലും പല സുഹൃത്തുക്കളുടെ കൈവശവും സാദിഖിന്റെ ഈ പുസ്തകം ഉണ്ടായിരുന്നെങ്കിലും അത് സംഘടിപ്പിച്ച് വായിക്കാന്‍ സാധിച്ചിരുന്നില്ല. മാതൃഭൂമി വാരികയില്‍ പലപ്പോഴായി ഈ പുസ്തകത്തിലെ ആത്മാംശം കലര്‍ന്ന അനുഭവ കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചിരുന്നപ്പോഴും വായിച്ചിരുന്നില്ല. സംഗീതവും കവിതയും വായനയും നെഞ്ചോടു ചേര്‍ക്കുന്ന പ്രിയ സുഹൃത്ത് മുഹമ്മദ് ഷിഹാബ് കഴിഞ്ഞ ദിവസം ഈ പുസ്തകം എത്തിച്ചു തന്ന ഉടനെ ഞാന്‍ സാദിഖിനെ വിളിച്ചു പറഞ്ഞു, പുസ്തകം കിട്ടി. ഇനി സാദിഖ് ആരുടെ കൈവശവും എനിക്കായി അത് കൊടുത്തയക്കേണ്ട. വക്കീലാകാന്‍ പഠിക്കുന്ന സാദിഖ് അതു കേട്ട് ഉറക്കെ ചിരിച്ചു. 

മാതൃഭൂമി ബുക്‌സാണ് യത്തീമിന്റെ നാരങ്ങാമിഠായിയുടെ പ്രസാധകര്‍. പുസ്തകം ഞാന്‍ ഷിഹാബി  നിന്ന് വാങ്ങുന്നത് നീല ഗ്ലാസ് ജാലകങ്ങളുള്ള വലിയ ഒരു കെട്ടിടത്തിന്റെ മുന്നി  വെച്ചാണ്. ആ കെട്ടിടത്തിന്റെ എതിര്‍ വശത്ത് വലിയ മഖ്ബറയാണ് . സ്മാരക ശിലകളൊന്നും ഇല്ലാത്ത വലിയ മഗ്ബറ. എന്റെ സുഹൃത്ത് കെ.ടി.എം കുട്ടി ഉള്‍പ്പടെ ജിദ്ദയി  വെച്ച് പലപ്പോഴായി മരണപ്പെട്ട നിരവധി പ്രവാസികള്‍ അവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. ഇവിടെ തന്നെയാണ് മനുഷ്യ കുലത്തിന്റെ ആദിമാതാവും ഉറങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. 

അതുകൊണ്ടാണ് ചെങ്കട  തീരത്തെ ഈ മഹാ നഗരത്തിന് ജിദ്ദ ( മുത്തശ്ശി ) എന്ന പേരു വന്നതെന്നും പറയുന്നുണ്ട്.  ആദി പുരാതന കാലം തൊട്ടെ ജിദ്ദ വിദേശികളെ കൈ നീട്ടി സ്വീകരിക്കുന്ന നഗരമാണ്. മക്കയിലേക്കുള്ള കവാട നഗരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളി  നിന്ന് തീര്‍ഥാടകരുമായി വലിയ കപ്പലുകള്‍ വന്നിരുന്ന തുറുമുഖ നഗരം. നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടാവുന്ന അറേബ്യന്‍ നഗരം. ഈ നഗരത്തി  പത്ത് വര്‍ഷം സാദിഖ് പ്രവാസിയായിരുന്നു. പിന്നീട് പ്രവാസത്തിന് സംതൃപ്തിയോടെ ധൈര്യപൂര്‍വം വിരാമമിട്ട് അനിവാര്യമായ നിവാസത്തിലേക്ക് യാത്ര തിരിച്ചു. 

കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമാസ്ജിന്റെ എതിര്‍വശത്താണ് എന്റെ നാട്ടിലെ യത്തീംഖാന. അവിടെ നിന്ന് നമസ്‌കാര സമയങ്ങളി  വെളുത്ത തുണിയും ഷര്‍ട്ടും ധരിച്ച് തൊപ്പി വെച്ചവരും അല്ലാത്തവരുമായ കൊച്ചു കുട്ടികള്‍ റോഡ് മുറിച്ച് കടന്ന് പള്ളിയിലേക്ക് പോകുന്നത് കൗതുകത്തോടെയും അ പം നെഞ്ചിടിപ്പോടെയും പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. ബസുകളും കാറുകളും ഈ കുരുന്നുകളെ ഇടിച്ചിടുമോ എന്ന ഭയമായിരുന്നു നെഞ്ചിടിപ്പിനു കാരണം. ഉസ്താദുമാര്‍ ഇരുവശവും നിന്ന് നിയന്ത്രിക്കുന്നുണ്ടാകും. യത്തീം മക്കള്‍ക്ക് ചോറു കൊടുക്ക  പുണ്യം കിട്ടുന്ന പ്രവര്‍ത്തിയാണ്.  

എന്റെ സുഹൃത്ത് സുധാകരന്‍ (ദുബായ്) അവന്റെ മകളുടെ പിറന്നാള്‍ എല്ലാ വര്‍ഷവും ആഘോഷിക്കുന്നത് കൊടുങ്ങല്ലൂര്‍ യത്തീംഖാനയിലാണ്. യത്തീം ഖാനയി  അനാഥനല്ലാത്ത ഒരു യത്തീമായി കഴിയേണ്ടി വന്ന മുഹമ്മദ് സാദിഖിന്റെ അനുഭവകുറിപ്പ് യത്തീമിന്റെ നാരങ്ങാമിഠായി പ്രവാസവും നിവാസവും ഉള്‍കൊള്ളുന്നതാണ്. അത് പൊള്ളുന്ന അനുഭവമാണ്. ഈ കുറിപ്പിലുടനീളം പെയ്യാതെ നി ക്കുന്ന ഒരു കണ്ണീര്‍ മേഘമുണ്ട്. അതങ്ങനെ നി ക്കട്ടെ. വെല്യായിച്ചിയുടെ തലയണ ചുവട്ടി  കടലാസി  പൊതിഞ്ഞുവെച്ച സ്‌നേഹത്തിന്റെ മധുരമുള്ള നാരങ്ങാമിഠായിയും അവിടെ തന്നെ ഇരിക്കട്ടെ. 

അധികമാരും പറഞ്ഞിട്ടില്ലാത്ത പെണ്‍ പ്രവാസവും പെണ്ണ് കാത്തിരിക്കുന്ന ആണ്‍ പ്രവാസവും ഇരുവഴിഞ്ഞിപുഴയിലെ ജല പ്രവാഹം പോലെ വായനക്കാരന്റെ മനസിലൂടെ ഒഴുകുന്ന അനുഭവമാണ് പല കുറിപ്പുകളുടെയും വായന സമ്മാനിക്കുന്നത്. പെണ്‍ പ്രവാസം കൃത്യമായി രേഖപ്പെടുത്തേണ്ടതാണെങ്കിലും പ്രവാസിയെന്ന പൊതു സംജ്ഞയി  പെണ്ണും അവളുടെ പ്രവാസവും കടന്നു വരുന്നേയില്ല. അധ്യാപികമാരും ഗദ്ദാമമാരും നഴ്‌സുമാരും ക്ലീനിംഗ് തൊഴിലാളികളുമായി പതിനായിരക്കണക്കിന് മലയാളി സ്ത്രീകള്‍ ഗള്‍ഫി  ജോലി ചെയ്യുന്നുണ്ട്. പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം ഗള്‍ഫിലെ ജോലി സ്ഥലത്തേക്ക് നവജാത ശിശുവിനെ നാട്ടി  നിര്‍ത്തി പോരുന്ന നഴ്‌സുമാരുടെ കഥ അധികമാരും പറഞ്ഞിട്ടില്ല. മാറിടം നോവുമ്പോള്‍ മുലപ്പാലെന്ന ഭൂമിയിലെ ഏറ്റവും വിശുദ്ധമായ സ്‌നേഹതീര്‍ഥം വാഷ്‌ബേസിനി  പിഴിഞ്ഞു കളയേണ്ടി വരുന്ന പ്രവാസ ഭൂമിയിലെ പല നഴ്‌സുമാരി  ഒരാളെ കുറിച്ച് അമ്മിഞ്ഞപാലിന് അണകെട്ടുന്നവര്‍ എന്ന കുറിപ്പി  സാദിഖ് പറയുന്നുണ്ട്. 

കേരളത്തിന്റെ ഒരു പകുതി പ്രവാസ ഭൂമികയിലായിരുന്നു ഈ അടുത്ത കാലം വരെ. എസ്.എ ജമീലിന്റെ കത്തുപാട്ട് പ്രചാരത്തിലായ കാലത്തൊക്കെ കൃത്യമായും ഒരു പകുതി കേരളം ഗള്‍ഫിലായിരുന്നു. വിരഹത്തിന്റെ തീവ്ര നൊമ്പരങ്ങള്‍ അടക്കിപിടിച്ച് പ്രിയതമനെ കാത്തിരുന്നവരുടെയും പിരിയുമ്പോള്‍ പ്രിയതമ ന കിയ കണ്ണീര്‍ പുരണ്ട ചുടുചുംബനത്തിന്റെ അനുരാഗപൂരിതമായ കുളിരി  മരുഭൂമിയുടെ ചൂടിനെ തോ പിച്ചു  ജീവിക്കുന്ന പുരുഷന്‍മാരുടെയും പ്രവാസഭൂമി എത്രയെത്ര നെടുവീര്‍പ്പുകള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഇതിന്റെ നിരീക്ഷണം ഉള്‍പ്പെടുന്ന നേര്‍ ചിത്രങ്ങളുണ്ട് സാദിഖിന്റെ പുസ്തകത്തിലെ കുറിപ്പുകളി . 

പ്രവാസിയെ കാത്തിരിക്കുന്നവരെ കുറിച്ചും പ്രവാസിയോട് നിവാസത്തിന്റെ തീരമണയേണ്ടെന്ന് പറയുന്നവരെ കുറിച്ചും അതിനു പിറകിലെ സാമൂഹ്യവും രാഷ്ട്രിയവുമായ കാരണങ്ങളെ കുറിച്ചും സത്യസന്ധമായ ചില വിലയിരുത്തലുകളും സാദിഖ് നടത്തുന്നുണ്ട്. പ്രവാസം വരിക്കേണ്ടി വന്ന മമ്പുറം തങ്ങന്‍മാരെ മടക്കി കൊണ്ടുവരാന്‍ മുഹമ്മദ്അബ്ദുറഹ്മാന്‍ സാഹിബ് നടത്തിയിട്ടുള്ള ഐതിഹാസിക പോരാട്ടങ്ങളെ കുറിച്ച് പറയുന്ന കുറിപ്പ് പല പരിപ്രേക്ഷ്യങ്ങളിലൂടെ വായിക്കപ്പെടേണ്ടതാണ്. നാടു വിട്ടവന്റെ മനസിന്റെ പിടച്ചി  ആരും കേള്‍ക്കാതെ പോകരുത്. ഈ കുറിപ്പുകള്‍ ചരിത്ര രേഖകള്‍ കൂടിയാണ്. പ്രവാസത്തെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടും. കവിതകളിലെ പ്രവാസം, സിനിമകളിലെ പ്രവാസം, കഥകളിലെയും നോവലുകളിലെയും പ്രവാസം തുടങ്ങി പല മേഖലകളി  ഇപ്പോള്‍ സര്‍വകലാശാലകളി  ഗവേഷണം നടക്കുന്നുണ്ട്.