മനാമ: കെ.എഫ്.എ ബഹ്‌റൈന്‍ സംഘടിപ്പിച്ച 14 ടീമുകള്‍ മാറ്റുരച്ച ബഹ്റൈന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ വൈ.ഐ.എഫ് .സി ടീമിന് യൂത്ത് ഇന്ത്യ സ്വീകരണം നല്‍കി.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട സലീലിനെയും ,മികച്ച ഗോള്‍ കീപ്പറായ മുജീബിനെയും ക്യാപ്റ്റന്‍ സവാദിനെയും പ്രസിഡന്റ് ഇജാസിനെയും മറ്റു കളിക്കാരെയും അനുമോദിച്ചു. 

അനുമോദന യോഗത്തില്‍ യൂത്ത് ഇന്ത്യ പ്രസിഡന്റ് വി കെ അനീസ്, സെക്രട്ടറി മുര്‍ഷാദ്, യൂത്ത് ഇന്ത്യ എസ്‌ക്യൂട്ടീവ് അംഗമായ സിറാജ് കിഴുപ്പിള്ളിക്കര എന്നിവര്‍ സംസാരിച്ചു. യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം നന്ദി ആശംസിച്ചു