മനാമ: യാത്രയ്ക്കുമുമ്പ് 72 മണിക്കൂറിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതുന്ന പ്രവാസികള്‍ നാട്ടില്‍ വീണ്ടും ടെസ്റ്റ് നടത്തണം എന്ന പ്രവാസി വിരുദ്ധ കേന്ദ്ര നിയമം പ്രവാസികള്‍ക്ക് കൂടുതല്‍ പ്രയാസമാകുന്നുവെന്ന് യൂത്ത് ഇന്ത്യ.
കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി തകര്‍ന്ന പ്രവാസികള്‍ നാട്ടിലേക്ക് അധിക തുക നല്‍കി എടുക്കുന്ന വിമാന ടിക്കറ്റിനു പുറമേ രണ്ട് ടെസ്റ്റ് എടുക്കണമെന്ന നിയമം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍വലിക്കണം. കുടുംബമായി നാട്ടില്‍ പോകാന്‍ ഈ നിയമങ്ങള്‍ തടസമാവുകയാണ്.
മറ്റു രാജ്യങ്ങള്‍ കുട്ടികള്‍ക്ക് ഒഴിവു കൊടുക്കുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് വരെ ടെസ്റ്റ് ചെയ്യണമെന്നാണ് നിയമം ഏര്‍പ്പെടുത്തിയത്. ഈ പ്രവാസി വിരുദ്ധ നിയമങ്ങള്‍ ഒഴിവാക്കി പ്രവാസികളോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്ന് യൂത്ത് ഇന്ത്യ കേന്ദ്ര നിര്‍വാഹക സമിതി ആവശ്യപ്പെട്ടു.